Skip to main content

സി.എഫ്.സി അപ്പാരല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ

പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും സ്വപ്ന പദ്ധതിയായ കൊടവിളാകത്തെ കോമണ്‍ ഫെസിലിറ്റി സെന്റര്‍ അപ്പാരല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ(ഫെബ്രുവരി 8) രാവിലെ 10.30ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ നിര്‍വഹിക്കും. കുടുംബശ്രീ സംസ്ഥാന- ജില്ലാ മിഷനുകളുടെ സഹകരണത്തോടെയാണ് അപ്പാരല്‍ പാര്‍ക്കിന്റെ നിര്‍മാണം. 50 ലക്ഷം രൂപയാണ് ഗാര്‍മെന്റ് പ്രൊഡക്ഷന്‍ യൂണിറ്റിന്റെ നിര്‍മാണചെലവ്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ 61 പേര്‍ക്ക് പുതിയ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും.
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്.ഷൈജു തുടങ്ങിയവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 176/2019)

 

date