Skip to main content

ജേഴ്സി വിതരണം ചെയ്തു

ജില്ലാ ഗെയിംസ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ടീമംഗങ്ങള്‍ക്ക് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ജേഴ്സി വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തുതല മത്സരങ്ങളില്‍ വിജയിച്ച ഫുട്‌ബോള്‍, വോളി ബോള്‍, ക്രിക്കറ്റ്, കബഡി ടീമുകള്‍ക്കാണ് ജേഴ്സി നല്‍കിയത്. ഇവര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനവും നല്‍കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 177/2019)

 

date