Skip to main content

ലഹരിവിരുദ്ധ ദൃശ്യാവിഷ്‌ക്കാരവുമായി എസ് പി സി കാഡററുകള്‍

 

   സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ  ദ്യശ്യാവിഷ്‌ക്കാരവുമായി പാലോറ സ്‌കൂളിലെ  എസ് പി സി കാഡറ്റുകള്‍. ദൃശ്യാവിഷ്‌ക്കാരത്തിന്റെ  ഉദ്ഘാടനം കോഴിക്കോട് റൂറല്‍ എസ്പി ജി ജയ്ദേവ് നിര്‍വ്വഹിച്ചു. ഉള്ളിയേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം  വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സമൂഹത്തില്‍ അതിനെതിരായ ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഈ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ധീരജ് പുതിയനിരത്ത്, ഇസ്മയില്‍ ഉള്ളിയേരി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍  ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയത്.  പ്രളയം, ജലക്ഷാമം തുടങ്ങിയ  വിഷയങ്ങളും ദൃശ്യാവിഷ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ അനിത, പി ടി എ പ്രസിഡന്റ് ഷാജി പാറക്കല്‍, റഹീം എടത്തില്‍, ബാലുശേരി എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഓഫീസര്‍ പത്മാനന്ദന്‍, ജീന, എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് സഫിയ സ്വാഗതവും എസ്പിസി കോ-ഓര്‍ഡിനേറ്റര്‍  ഇ എം ധനേഷ് നന്ദിയും പറഞ്ഞു.

 

 

date