Skip to main content

മലയോര ഹൈവേയുടെ ഒന്നാംറീച്ചാണ് ചിപ്പിലിത്തോട്-വട്ടച്ചിറ-തുഷാരഗിരിറോഡ്

ചിപ്പിലിത്തോട് 29-ാം മൈലില്‍ നിന്നാരംഭിച്ച് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നതാണ് 5 കി.മി ദൈര്‍ഘ്യമുള്ള റോഡ്. 22.30 കോടി ചെലവഴിച്ച് 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. വട്ടച്ചിറയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (നിരത്തുകള്‍) ആര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി ചാക്കോച്ചന്‍, അംബിക മംഗലത്ത്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, ജില്ലാ പഞ്ചായത്ത് അംഗം  വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒതയോത്ത് അഷ്‌റഫ്, പഞ്ചായത്ത് അംഗങ്ങളായ കുമാരന്‍ കരിമ്പില്‍, പി വി മുരളീധരന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് സ്വാഗതവും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ കെ ബിനീഷ് നന്ദിയും പറഞ്ഞു.

date