മന്ത്രിസഭയുടെആയിരം ദിനാഘോഷം: 32.80 കോടിയുടെറോഡുകള്ഉദ്ഘാടന സജ്ജമായി
മന്ത്രിസഭയുടെആയിരം ദിനാഘോഷങ്ങളുടെ ഭാഗമായിജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ (നിരത്തുകളും പാലങ്ങളുംവിഭാഗം) ഒമ്പത് പദ്ധതികള്‍ ഉദ്ഘാടനത്തിന് സജ്ജമായി. 32.80 കോടിരൂപയുടെ പദ്ധതികളാണ് ഇവ. 15.25 കോടിരൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പൊന്നാനി കര്‍മ്മ ബൈപ്പാസ്റോഡാണ്ഇതില് പ്രധാനം. ഭാരതപ്പുഴയോരത്ത് കൈലാസംകുളം മുതല്‍ ചമ്രവട്ടം കടവ് വരെയാണ് കര്മറോഡിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നഗരത്തിലെഗതാഗതക്കുരുക്ക്കുറച്ച് പുഴയോര ഭംഗിആസ്വദിച്ചുകൊണ്ടുള്ള സുന്ദരമായയാത്ര നല്കാന് സഹായിക്കുന്ന താണ് ഈ റോഡ്. ഒന്നാംഘട്ടം പൂര്ത്തീകരിച്ചതോടെതന്നെ ചമ്രവട്ടംജങ്ഷനും ചന്തപ്പടിയും തൊടാതെ യാത്രക്കാര്‍ക്ക് ചമ്രവട്ടംകടവില്നിന്ന് പൊന്നാനി അങ്ങാടിയിലേക്ക് എത്താന്‍ കഴിയും. ആദ്യഘട്ടം പൂര്‍ത്തീകരിച്ച റോഡിന്റെഉദ്ഘാടനം ഫെബ്രുവരി 19 ന് നടക്കും. റോഡിന്റെസൗന്ദര്യവത്ക്കരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രണ്ടാംഘട്ടത്തില്ചമ്രവട്ടംറഗുലേറ്റര്കം ബ്രിഡ്ജില്‍ നിന്ന് ഫിഷിങ്ഹാര്ബറിലേക്ക് ബന്ധിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കി യിട്ടുണ്ട്. 32 കോടിരൂപ ചെലവിലാണ്രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക.
മങ്കടകൂട്ടില്‍ പട്ടിക്കാട്റോഡ് (3.5 കോടി), ഏറനാട് നിയോജ മണ്ഡലത്തിലെ കുഴിമണ്ണ ടൗണ്‍ സൗന്ദര്യവത്കരണം (2.65 കോടി), ഓമാനൂര്‍-കുഴിമണ്ണ റോഡ് പുനരുദ്ധാരണം (1.2 കോടി), തിരൂര്‍- ചമ്രവട്ടംറോഡ്റബറൈസ്ഡ്ചെയ്ത് അഭിവൃദ്ധിപ്പെടുത്തല്‍ (7.5 കോടി), പൊന്നാനി ടി.ബി റോഡ്-കച്ചേരിപ്പടി റോഡ് വീതികൂട്ടലും പുരോഗമന പ്രവൃത്തിയും (ഒരുകോടി), തവനൂര്‍ നിയോജക മണ്ഡലത്തിലെ മംഗലം മരവന്ത റോഡ്റബറൈസ്ഡ് പ്രവൃത്തി (50 ലക്ഷം), ഏറനാട് മണ്ഡലത്തിലെ ഓമാനൂര്‍-കുഴിമണ്ണ റോഡ് റബറൈസ്ഡ് പ്രവൃത്തി (1.2 കോടി) എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സജ്ജമായ മറ്റു പദ്ധതികള്‍. 92 കോടിരൂപ ചെലവഴിച്ച് നടപ്പാക്കുന്ന 46 പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും മന്ത്രിസഭാ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായിജില്ലയില്‍ നടക്കും.
- Log in to post comments