Skip to main content

താനൂരില്‍ 10 കോടിയുടെസ്റ്റേഡിയംയാഥാര്‍ത്ഥ്യമാകുന്നു: ഫെബ്രുവരി 16ന് മന്ത്രി ഇ.പി ജയരാജന്‍ ശിലയിടും

സംസ്ഥാന സര്‍ക്കാറിന്റെആയിരം ദിനാഘോഷവേളയില്‍താനൂരിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികളുടെ ചിരകാല അഭിലാഷംസാക്ഷാത്ക്കരിച്ച്താനൂര്‍ കാട്ടിലങ്ങാടി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടും സിന്തറ്റിക്ക് ട്രാക്കുമായിസ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു. ബജറ്റില്‍ അനുവദിച്ച 10 കോടിരൂപ വിനിയോഗിച്ചാണ്‌സ്റ്റേഡിയം പണിയുന്നത്. പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകീട്ട്അഞ്ചിന് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കും. വി അബ്ദുറഹ്മാന്‍ എം.എല്‍.എഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കും.
കാട്ടിലങ്ങാടി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെമൈതാനവും അനുബന്ധസ്ഥലവുംഏറ്റെടുത്താണ്‌സ്റ്റേഡിയം നിര്‍മ്മാണം.അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടുംവിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനായി സിന്തറ്റിക് ട്രാക്ക്എന്നിവയ്ക്ക് പുറമെ  ജംബിങ് പിറ്റ്, സ്വമ്മിംങ് പൂള്‍, വോളിബോള്‍കോര്‍ട്ട്, ജിംനേഷ്യം, കുട്ടികളുടെ പാര്‍ക്ക് എന്നിവ കൂടി സ്റ്റേഡിയത്തില്‍ ഒരുക്കുമെന്ന്‌വി അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. ഇരുഭാഗത്തും ഗാലറിയും സ്റ്റേഡിയത്തിലുണ്ടാകും. പ്രഭാത-സായാഹ്നസവാരിയ്ക്കുള്ള പാതയുംസജ്ജീകരിക്കും. കായിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തുക.

 

date