Post Category
വാക്ക്- ഇന്‍-ഇന്റര്‍വ്യൂ
വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ക്ലാര്‍ക്ക്-കം- ഓഫീസ്് അറ്റന്‍ഡിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 11 രാവിലെ 11ന് വാക്ക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും. മലയാളവും ഇംഗ്ലീഷും ഡിടിപിയും ചെയ്യാനുളള പ്രാവീണ്യവും പ്ലസ്ടൂ യോഗ്യതയും ഉളള 40 വയസ്സിനു താഴെ പ്രായമുളള സ്ത്രീകളായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. കോട്ടയം ജില്ലക്കാര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ മലയാളത്തില്‍ തയ്യാറാക്കിയ ബയോഡാറ്റായും ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോട്ടയം സിവില്‍ സ്റ്റേഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഹാജരാകണം.
(കെ.ഐ.ഒ.പി.ആര്-232/19)
date
- Log in to post comments