Skip to main content

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ 12ന് 

 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ്, ഐടിഐ പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേയ്ക്കും കേന്ദ്രീകൃത സ്്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേയ്ക്കും           പ്രവേശനത്തിനുളള  സെലക്ഷന്‍ ഫെബ്രുവരി 12 രാവിലെ 8.30ന് കോട്ടയം നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ഏഴ്, എട്ട് ക്ലാസ്സുകളിലേയ്ക്കും പ്ലസ്‌വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി, ഐടിഐ, പോളിടെക്‌നിക് ക്ലാസുകളിലേക്കുമുളള കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സെലക്ഷന്‍. 1,2,3 സ്ഥാനംനേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസിലേക്കുളള സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍ സ്‌ക്കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് 7, 8, 9 ക്ലാസുകളിലേയ്ക്ക് നേരിട്ട് അഡ്മിഷന്‍ നല്‍കും. പ്ലസ്‌വണ്‍, ഒന്നാംവര്‍ഷ ഡിഗ്രി സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേയ്ക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സംസ്ഥാന-ജില്ലാ മത്സരങ്ങളില്‍ (ജൂനിയര്‍, സീനിയര്‍, ഖേലോ ഇന്ത്യാ മത്സരം) പങ്കെടുത്തവരായിരിക്കണം. ദേശീയ മത്സരത്തില്‍ 1, 2, 3 സ്ഥാനം നേടിയവര്‍ക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. താല്‍പ്പര്യ മുള്ളവര്‍ സ്‌പോര്‍ട്‌സ് കിറ്റ്,  പ്രായം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. ഫോണ്‍ 0481-2563825       

date