Post Category
സംസ്ഥാനതല ചിത്രരചനാ മത്സരം 9ന്
കൈത്തറി വസ്ത്ര പ്രചരണാര്‍ത്ഥം വ്യവസായ വകുപ്പും കൈത്തറി വസ്ത്ര ഡയറക്ട്രേറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രരചനാ മത്സരം ഫെബ്രുവരി 9 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കോട്ടയം എംഡി സെമിനാരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജി. രാജീവ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ എ. ജെ സൈറസ് നന്ദിയും പറയും.
date
- Log in to post comments