Post Category
കേള്‍വി ഉപകരണ റിപ്പയറിംഗിന് അപേക്ഷിക്കാം
കോട്ടയം ജില്ലയില്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്തതതിനു ശേഷമുള്ള കേള്‍വി ഉപകരണത്തിന്റെ കേടുപാടുകള്‍ സംഭവിച്ച ഭാഗങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനും സര്‍വീസ് ചെയ്യുന്നതിനും അര്‍ഹതയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത ചികിത്സയുടെ രേഖകള്‍, ഉപകരണത്തിന്റെ സ്പെസിഫിക്കേഷന്‍, ഉപകരണത്തിന്റെ ഭാഗം കേടുപാടു സംഭവിച്ചു വെന്നും റിപ്പയര്‍/സര്‍വീസ് ചെയ്യേണ്ടതാണെന്നുമുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 16നകം കോട്ടയം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം.
date
- Log in to post comments