ചിത്രരചനാ മത്സരം
കൈത്തറി വസ്ത്ര പ്രചരണാര്‍ത്ഥം വ്യവസായ വകുപ്പും കൈത്തറി വസ്ത്ര ഡയറക്ട്രേറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രരചനാ മത്സരം ഫെബ്രുവരി 9 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കോട്ടയം എംഡി സെമിനാരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ രാവിലെ 9.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. എല്‍.പി., യുപി, ഹൈസ്ക്കൂള് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപ വീതവും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3000 രൂപ വീതവും ക്യാഷ്പ്രൈസ് നല്‍കും. ഉച്ചയ്ക്ക് 2ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
(കെ.ഐ.ഒ.പി.ആര്-223/19)
- Log in to post comments