കൃഷിയറിവ് പകര്‍ന്ന് നല്കി ' പുനര്‍ജനി 2019' ന് തുടക്കം
കാര്‍ഷികമേഖലയിലെ പുത്തന്‍ വിദ്യകള്‍ പരിചയപ്പെടുത്തി ' പുനര്‍ജനി 2019' കിസാന്‍ മേളക്ക് മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ തുടക്കം. കാര്‍ഷികവികസന വകുപ്പ്, ആത്മമലപ്പുറം, കൃഷിവിജ്ഞാന കേന്ദ്രം എന്നിവസംയുക്തമായി നടത്തുന്ന മേളയുടെ ഉദ്ഘാടനം പി.കെകുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. കൃഷി പോലെ മാനസിക സംതൃപ്തി നല്കുന്ന മറ്റൊന്നില്ലെന്ന്അദ്ദേഹം പറഞ്ഞു. മാനസിക സംതൃപ്തിയോടൊപ്പം സ്ഥായിയായ വരുമാനം നല്കാന് കഴിയുന്നത്കൃഷി മാത്രമാണ്. വരുമാനത്തോടൊപ്പം നല്ല ആരോഗ്യവുംലഭിക്കുമെന്നതാണ്കൃഷിയുടെ പ്രത്യേകത എന്നുംഅദ്ദേഹം പറഞ്ഞു. പി.ഉബൈദുള്ളഎം.എല്‍.എ അധ്യക്ഷതവഹിച്ചു. മേളയുടെ ഭാഗമായി നടക്കുന്ന പ്രദര്‍ശനം പി.വി അബ്ദുല്വഹാബ്എം.പി നിര്‍വഹിച്ചു. പുനര്‍ജനി പച്ചക്കറി വിത്തുകള്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് വിതരണംചെയ്തു.
ടി. വി ഇബ്രാഹിംഎം.എല്‍.എ, നഗരസഭാ ചെയര്പേഴ്സന് സി.എച്ച് ജമീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്സക്കീന പുല്‍പ്പാടന്‍, മലപ്പുറംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കെ.സലീന, കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പിഷാജി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ എം.സത്യദേവന്, ആത്മ പ്രൊജക്ട്ഡയറക്ടര് സൂസന് അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. കാര്ഷികസെമിനാറില്മണ്ണ്ആരോഗ്യ പരിപാലനം വിഷയത്തില്‍ഡോ. ഹബീബ്റഹ്മാനും ശാസ്ത്രീയ വാഴകൃഷി വിഷയത്തില്‍ ഡോ. വിജിസുനിലും വിഷയമവതരിപ്പിച്ചു. മേള ഇന്ന്(ഫെബ്രുവരി 11) സമാപിക്കും.
- Log in to post comments