Skip to main content

സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ അടുത്ത അദ്ധ്യായനവര്‍ഷത്തെ സ്‌പെഷ്യല്‍ ടീച്ചേഴ്‌സ്് ട്രെയിനിംഗ് (ഡി.എഡ്.എസ്.ഈ.എം.ആര്‍ ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുളള കോഴ്‌സ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായുളള പ്രത്യേക വിദ്യാഭ്യാസ പരിശിലനത്തിന് ഊന്നല്‍ നല്‍കുന്നു.  അപേക്ഷകര്‍ പ്ലസ്ടു/ തത്തുല്ല്യ പരീക്ഷയില്‍ മിനിമം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.  ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ ആപ്റ്റിട്ട്യൂഡ് ടെസ്റ്റിലുടെയാണ്.  പ്രവേശനം. പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  അവസാന തീയതി മാര്‍ച്ച് 15.  കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9645619918, 8086474212. 

date