വന്‍ ജനപങ്കാളിത്തത്തോടെ പുനര്‍ജനി 2019' കിസാന്‍ മേള സമാപിച്ചു
കാര്‍ഷിക മേഖലയിലെ പുത്തന്‍ വിദ്യകള്‍ പരിചയപ്പെടുത്തിയ ' പുനര്‍ജനി 2019' കിസാന്‍ മേളക്ക് മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ സമാപനമായി. രണ്ടു ദിവസങ്ങളിലായി നടന്ന മേള സന്ദര്‍ശിക്കാന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ എത്തിയിരുന്നു. പുതുതായി കാര്‍ഷിക രംഗത്ത് പ്രവേശിക്കുന്നവര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും മേള ഏറെ പ്രയോജനകരമായി. സമാപന ദിവസമായ ഇന്നലെ(ഫെബ്രുവരി 11) പച്ചക്കറി നൂതന കൃഷിരീതികള്‍ എന്ന വിഷയത്തില്‍ ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.നാരായണന്‍കുട്ടിയും മൃഗസംരക്ഷണ മേഖലയില്‍ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ഡോ.ബേബി ജോസഫും സംസാരിച്ചു. ക്ഷീരവികസന മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ച് പെരുമ്പടവ് ഡയറി ഫാം ഇന്‍സട്രക്ടര്‍ ഡോ.കെ ഷാജിത്ത് കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.
കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. ചക്കയായിരുന്നു പ്രദര്‍ശനത്തിലെ താരം. പ്ലാവ് മുതല്‍ ചക്ക ഐസ്‌ക്രീം വരെയുള്ള 100 ഓളം വിഭവങ്ങള്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.
കര്‍ണാടകയിലെ പുറ്റൂരിലെ നഴ്‌സറിയില്‍ വളര്‍ത്തിയെടുത്ത താമര ചക്ക, കറയില്ലാ വരിക്ക, തേന്‍ വരിക്ക, ചെമ്പരത്തി ചക്ക, ചുവന്ന തേന്‍ വരിക്ക, ആയൂര്‍ ജാക്ക എന്നിവയുടെ തൈകള്‍ക്ക് മേളയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. കുടുംബശ്രീയുടെ കൂണ്‍പായസവും മേളയില്‍ കൗതുകമായി. ചേലേമ്പ്ര കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഓട്ടോ മാറ്റിക് വിക്ക് ഇറിഗേഷനും, അക്വപോണിക്‌സ് കൃഷിരീതിയുമെല്ലാം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവങ്ങളായി. പുത്തന്‍ കാര്‍ഷിക ഉപകരണങ്ങള്‍ അറിയുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും കൃഷിരീതിയിലെ പരീക്ഷണങ്ങള്‍, പുതിയ ഇനം ഉത്പന്നങ്ങള്‍, കീട നിയന്ത്രണം, വന്യമൃഗ ശല്യത്തിനുള്ള പരിഹാരങ്ങള്‍ തുടങ്ങി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന ഒട്ടേറെ കാര്യങ്ങള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരുന്നു.
- Log in to post comments