Skip to main content

ആശുപത്രികള്‍രോഗീസൗഹൃദഇടമാകണം - സ്പീക്കര്‍ • ആലംങ്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബ ആരോഗ്യകേന്ദ്രമാക്കിഉയര്‍ത്തി

മരുന്നുകള്‍കൊണ്ട് മാത്രമല്ല മനസ്സ്‌കൊണ്ടു കൂടിയുളള പ്രയോഗമാണ് ചികിത്സ യെന്നും ആശുപത്രികള്‍ രോഗീ സൗഹൃദ ഇടമാകണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ആലംങ്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളുടെ അന്തരീക്ഷം മാറുകയെന്നത് വളരെ നിര്‍ബന്ധമായൊരു കാലത്താണ് ആധുനിക ലോകം എത്തി നില്‍ക്കുന്നത്. നാട്ടില്‍ ആരോഗ്യത്തെ ക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള ഒരുഇടമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളെന്നും സ്പീക്കര്‍ പറഞ്ഞു.  
നവകേരളമിഷന്റെ ഭാഗമായി പൊതുസമൂഹത്തിന് വേണ്ടി സാര്‍വത്രികവും സമഗ്രവും ഗുണമേ•യുള്ളതുമായ രോഗീ സൗഹൃദ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെസര്‍ക്കാര്‍ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ആര്‍ദ്രം.
ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസ്സന്‍ അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ഡി.എം. ഒ ഡോ.കെസക്കീന വിഷയാവതരണം  നടത്തി. ഡോ. എ. ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ബി ഫൈസല്‍,  ഇ.ആര്‍. ലിജേഷ്, അനിതദിനേശന്‍,  സുജിതസുനില്‍, ജുല്‍ന തുടങ്ങിയവര്‍സംസാരിച്ചു.

 

date