Skip to main content

അഭിഭാഷകര്‍ക്ക് ധനസഹായം നല്‍കുന്നു

 

 

സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ വാര്‍ഷിക വരുമാനം ഉള്ളവരും കേരള ബാര്‍ കൗണ്‍സിലില്‍ 2017 ജൂലൈ ഒന്നിനും 2018 ഡിസംബര്‍ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറവും അനുബന്ധരേഖകളും പെബ്രുവരി 16നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസില്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ സമര്‍പ്പിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0484 2429130.

date