Skip to main content

വനിതാ കമ്മീഷനിൽ റിസർച്ച് ഓഫീസർ 

 

സംസ്ഥാന വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന അപേക്ഷ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ഈ മാസം 22 നകം ലഭ്യമാക്കണം.

   പി.എൻ.എക്സ്. 529/19

date