Skip to main content

പ്രവാസി കമ്മീഷൻ 20ന് കോട്ടയത്ത് സിറ്റിംഗ് നടത്തും

 

കോട്ടയം ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗും പരാതി സ്വീകരിക്കലും 20 ന് രാവിലെ പത്ത് മുതൽ ഒരു മണിവരെ കോട്ടയം കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട്. പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോnricommission@kerala.gov.insecycomsn.nri@kerala.gov.in  എന്നീ  ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ മുൻകൂറായും അയയ്ക്കാം.

   പി.എൻ.എക്സ്. 532/19

date