ശാസ്ത്ര പാഠഭാഗങ്ങൾ ഇനി തൊട്ടറിഞ്ഞ് മനസിലാക്കാം
ആവർത്തനപ്രതിബിംബവും വൈദ്യുതകാന്തിക പ്രേരകതത്വവും പഠിക്കുന്നത് ഇനി ലളിതവും ആനന്ദകരവുമായി മാറും. കുട്ടികളിൽ ചിലർക്കെങ്കിലും പ്രയാസമേറിയ ശാസ്ത്രത്തിലെ ഈ പാഠഭാഗങ്ങളെല്ലാം ഇനി തൊട്ടറിഞ്ഞ് മനസിലാക്കാം. അഞ്ച്, ആറ,് ഏഴ് ക്ലാസിലെ പാഠപുസ്തകങ്ങളിലുള്ള സിദ്ധാന്തവും തത്വങ്ങളുമാണ് ഗണിതപാർക്കിലൂടെ ഇവർക്ക് മുന്നിലെത്തുന്നത്. 15 ഉപജില്ലകളിലായുള്ള 26 വിദ്യാലയങ്ങൾക്കാണ് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തിൽ ഗണിതപാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തത്. ഈ ഉപകരണങ്ങൾ സ്കൂളിന് അകത്തും പുറത്തുമായി കുട്ടികൾക്ക് മനസിലാക്കി പഠിക്കാൻ സാധിക്കുന്ന തരത്തിൽ സ്ഥാപിക്കും. ഋതുഭേദങ്ങൾ പഠിപ്പിക്കാനുതകുന്ന ഗ്ലോബുകളുടെ സമുച്ചയം, ദൃശ്യവിഭ്രമങ്ങളുണ്ടാക്കുന്ന ഉപകരണങ്ങൾ, പലതരം കാന്തങ്ങൾ, പാതാളകിണർ, സൗരയൂഥമാതൃകകൾ, ആനയെ ഉയർത്താം, ഉത്തോലകം, ഡബിൾകോൺ, സൈക്ലോയിഡ് പാത്ത്, പെൻഡുലം ചെയിൻ തുടങ്ങി 51 ഉപകരണങ്ങളാണ് സ്കൂളുകൾക്ക് നൽകിയത്.
സമഗ്രശിക്ഷയുടെ പദ്ധതിയുടെ എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ നിർമ്മിച്ചത്. കഴിഞ്ഞ വർഷം 26 സ്കൂളുകൾക്ക് ഉപകരണങ്ങൾ നൽകിയിരുന്നു. പ്രത്യേക പരിശീലനം നേടിയ വിവിധ സ്കൂളുകളിലെ സയൻസ് അധ്യാപകരുടെ നേതൃത്വത്തിലാണ് ഉപകരണങ്ങൾ നിർമ്മിച്ചത്. സമഗ്രകേരള ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ കെ പി അശോകൻ ജിവിഎച്ച്എസ് പ്രഥാനാധ്യാപകൻ വി വി ഷാജി റാമിന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ എസ് പി രമേശൻ, റിസോഴ്സ് പേഴ്സൺമാരായ കെ ഷജിൻ, ടി പി പ്രകാശൻ, എ പ്രകാശ് എന്നിവർ പങ്കെടുത്തു.
- Log in to post comments