Post Category
ക്ഷീരോൽപ്പന്ന നിർമ്മാണ മത്സരം
ആലപ്പുഴ:ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 22,23 തീയതികളിലായി റ്റി.ഡി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ക്ഷീരോൽപ്പന്ന നിർമ്മാണ മത്സരം നടത്തുന്നു. ക്ഷീരകർഷക പാർലമെന്റിന്റെ ഭാഗമായി നടത്തുന്ന മത്സരം ഒരു ദിവസം മൂന്നെണ്ണം വീതമുണ്ടാകും. .താൽപര്യമുള്ളവർ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ചിനകം ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടണം. ഫോൺ: 0476 2698550.
date
- Log in to post comments