Skip to main content

കെ.എസ്.ഇ.ബി ടവര്‍ മാറ്റി സ്ഥാപിക്കല്‍; പൊതുജനങ്ങള്‍ സഹകരിക്കണം

 

വൈദ്യുതി മേഖലയിലെ പ്രസരണ നഷ്ടം കുറച്ച് വിതരണ മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി കൃത്യമായ വോള്‍ട്ടേജില്‍ ലഭ്യമാക്കുന്നതിനും ഉത്തര കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുമായി കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയില്‍ നിലവിലുളള കീഴിശ്ശേരി മുതല്‍ നല്ലളം വരെയുമുളള 110 കെ.വി ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിക്ക് പൂനെ ആസ്ഥാനമായുള്ള സ്റ്റര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.  പ്രവൃത്തിയുടെ ഭാഗമായി നിലവില്‍ സ്ഥിതി ചെയ്യുന്ന 110 കെ.വി ടവറും ലൈനും മാറ്റിസ്ഥാപിക്കുവാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വൈദ്യൂതി ബോര്‍ഡിലെ ഉദ്യോഗസ്ഥരോ, അതിന്റെ കരാറുകാരോ, അധികാരപ്പെടുത്തിയ മറ്റ് വ്യക്തികളോ കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, ഒളവണ്ണ, ചെറുവണ്ണാര്‍ തുടങ്ങിയ വില്ലേജുകളിലെ ഭൂമി ഉള്‍പ്പെടെയുളള വസ്തുക്കളില്‍ അവരുടെ നിയമാനുസൃതമായ കൃത്യനിര്‍വഹണത്തിനായി, ആവശ്യമായ ഏതു സമയത്തും പ്രവേശിക്കേണ്ടതായി വന്നേക്കും. പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പ്രസ്തുത ജോലി ചെയ്യുന്നതില്‍ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date