Skip to main content

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍  തേന്‍ഗ്രാമം പദ്ധതി ഉദ്ഘാടനം ഫെബ്രു.14 ന്

 

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തേന്‍ഗ്രാമം പദ്ധതിയുടെയും ജൈവ മണ്ഡലമായി തെരഞ്ഞെടുത്തിരിക്കുന്ന പീരുമേട് ബ്ലോക്കിലെ കര്‍ഷകര്‍ക്കായി ഇ.എസ്. ബിജിമോള്‍ എം എല്‍ എ പെരുവന്താനത്ത് അനുവദിച്ചിരിക്കുന്ന അഗ്രോ സര്‍വീസ് സെന്ററിന്റെയും ഉദ്ഘാടനം 14ന് വൈകിട്ട് നാലു മണിക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനയോഗത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തേനീച്ച പെട്ടിയുടെ ആദ്യ വിതരണവും  എം എല്‍ എ നിര്‍വഹിക്കും. ചെറുതേന്‍ കൃഷിക്കായി തേനീച്ചകളും പെട്ടിയും അടങ്ങിയ 745 കോളനികളാണ്  വനിതകള്‍ക്ക് വിതരണം ചെയ്യുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം തേന്‍ഗ്രാമം പദ്ധതിക്കായി 9.60 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു പറഞ്ഞു. പഞ്ചായത്തിലെ  കര്‍ഷക ജ്യോതിസ് എന്ന കര്‍ഷക സംഘമാണ് ആയിരം രൂപ നിരക്കില്‍ തേനീച്ച കോളനികള്‍ സജ്ജീകരിച്ച് നല്കുന്നത്. 7.45 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് തേന്‍ഗ്രാമം പദ്ധതിയ്ക്കായി ഈ വര്‍ഷം വിനിയോഗിക്കുന്നത്.

ഗുണഭോക്തൃവിഹിതമായി പൊതുവിഭാഗത്തിന് 40 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 25 ശതമാനവുമാണ് അടയ്‌ക്കേണ്ടത്. കാര്‍ഷിക മേഖല സംബന്ധമായി കര്‍ഷകര്‍ ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും കൃഷിയിടത്തിലെത്തി ചെയ്തു നല്കുകയാണ് അഗ്രോ സര്‍വ്വീസ് സെന്റര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. തെങ്ങുകയറ്റം, കാടുവെട്ടല്‍, തേനീച്ച കോളനി വേര്‍തിരിക്കല്‍ തുടങ്ങി എല്ലാവിധ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുന്ന ടെക്‌നീഷ്യന്‍മാരുടെ സേവനം ഈ സെന്ററില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകും. 20 ലക്ഷം രൂപ ചെലവഴിച്ചാണ് അഗ്രോ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കുന്നത്.

 

പരിപാടിയുടെ ഭാഗമായി ചെറുതേന്‍ കൃഷി സംബന്ധിച്ച് ഡോ. സാജന്‍ ജോസ് സെമിനാര്‍ നയിക്കും. യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി,  ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക്ക്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്വാമളാ മോഹനന്‍, ത്രിതല ഗ്രാമപഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സാമുവല്‍. എസ്. തോമസ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍ , പ

date