കൂടുംബശ്രീ ഫോട്ടോഗ്രാഫി മല്‍സരം.
കുടുംബശ്രീ സംസ്ഥാന മിഷന്‍ 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മല്‍സരത്തിന്റെ രണ്ടാം സീസണ്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 15.
ഫോട്ടോകള്‍ സൗറൗായമവെൃലലുൃരീിലേേെ@ഴാമശഹ.രീാ എന്ന വിലാസത്തിലോ സിഡിയിലാക്കി വാട്ടര്‍ മാര്‍ക്ക് ചെയ്യാതെ ദി എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസ്, ട്രിഡ ബില്‍ഡിംഗ്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലോ അയക്കണം. കവറിന് മുകളില്‍ കുടുംബശ്രീ ഒരു നേര്‍ച്ചിത്രം എന്ന് രേഖപ്പെടുത്തണം. 20000 രൂപയാണ് ഒന്നാം സമ്മാനം. 10000 രൂപ രണ്ടാം സമ്മാനമായും 5000 രൂപ മൂന്നാം സമ്മാനമായും ലഭിക്കും. കൂടാതെ പത്തുപേര്‍ക്ക് 1000 രൂപ വീതം ലഭിക്കും. ഫോട്ടോയോടൊപ്പം ലഘുവിവരണവും പേരും വിലാസവും മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ചേര്‍ക്കണം. വിശദ വിവരങ്ങള്‍ക്ക് ംംം.സൗറൗായമവെൃലല.ീൃഴ. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
- Log in to post comments