Post Category
കേളപ്പജിയെ അനുസ്മരിച്ച് യു.കെ കുമാരന്‍
സാംസ്‌കാരിക വകുപ്പ് സര്‍വ്വോദയ മണ്ഡലവുമായി ചേര്‍ന്ന് തവനൂരില്‍ നടക്കുന്ന 'രക്ത സാക്ഷ്യം' പരിപാടിയുടെ നാലാം ദിവസത്തെ 'കേളപ്പജി അനുസ്മരണ ' സെമിനാറില്‍ സാഹിത്യകാരന്‍ യു കെ കുമാരന്‍ സംസാരിച്ചു. കേരള ഗാന്ധി കേളപ്പജി ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. മുന്നേറ്റ സമരങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും നേതൃത്വവും പുത്തന്‍ ഉണര്‍വ്വ് തന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരിക ഉന്നത സമിതി ചെയര്‍മാന്‍ ഡോ. പ്രഭാകരന്‍ പഴശ്ശി, സര്‍വ്വോദയം മണ്ഡലം പ്രസിഡന്റ് ഡോ. ജോസ് കെ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അറ്റന്‍ബറോടെ ഗാന്ധി സിനിമ പ്രദര്‍ശിപ്പിച്ചു.
date
- Log in to post comments