എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ : മന്ത്രി ഇ പി ജയരാജന്‍
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. തൃശൂര്‍ അക്വാറ്റിക്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ ഓഫീസ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. 249 കായിക താരങ്ങള്‍ക്ക് പി എസ് സി വഴി നിയമനം നടത്താനും പിഎസ്‌സി യില്‍ ഒരു ശതമാനം റിസര്‍വേഷന്‍ കായികതാരങ്ങള്‍ക്കായി മാറ്റി വയ്‌ക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. 7-12 വയസ്സ് വരെയുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുമെന്നും ഫുട്‌ബോള്‍ എന്ന കായിക വിനോദത്തെ ജനകീയ മാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പുറമെ വനിത ഫുട്‌ബോള്‍ ടീമുകളെ സംരക്ഷിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ പി സണ്ണി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ്, കെ എഫ് എ സെക്രട്ടറി പി അനില്‍കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എ എസ് കുട്ടി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, ഡി എഫ് എ വൈസ് പ്രസിഡന്റ് സി സുമേഷ്, ആന്റണി റാഫേല്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments