കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ ഉദ്‌ഘാടനം 18 ന്
സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ നടപ്പാക്കുന്ന കാര്‍ഷിക വിപ്ലവ സന്നാഹത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തേക്കിന്‍കാട് മൈതാനിയില്‍ ഫെബ്രുവരി 18 വൈകീട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സഞ്ചരിക്കുന്ന കാര്‍ഷിക യന്ത്ര അറ്റകുറ്റപ്പണി യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കേടായ ട്രാക്‌ടര്‍ പൂര്‍ണ്ണമായി അറ്റകുറ്റപ്പണി നടത്തിയത് മേയര്‍ അജിത വിജയന്‍ കൈമാറ്റം ചെയ്യും. കാര്‍ഷിക കര്‍മ്മസേനയുടെ മാര്‍ഗ്ഗരേഖ പുസ്‌തകം പ്രകാശനം സി എന്‍ ജയദേവന്‍ എംപി യും കാര്‍ഷിക യന്ത്രങ്ങളുടെ പരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശക കൈപുസ്‌തകം പ്രകാശനം ഡോ. പി കെ ബിജു എംപി യും കാര്‍ഷിക ഡയറക്‌ടറി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിക്കും. എംഎല്‍എ മാരായ കെ വി അബ്‌ദുള്‍ ഖാദര്‍, അനില്‍ അക്കര, പ്രൊഫ. കെ യു അരുണന്‍, ബി ഡി ദേവസ്സി, ഗീതാ ഗോപി, മുരളി പെരുനെല്ലി, യു ആര്‍ പ്രദീപ്, അഡ്വ. കെ രാജന്‍, അഡ്വ. വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ കളക്‌ടര്‍ ടി വി അനുപമ, കൃഷി ഡയറക്‌ടര്‍ ഡോ. പി കെ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. കാര്‍ഷിക ഉത്‌പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിങ് സ്വാഗതവും കെ എസ് എ എം എം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. യു ജയകുമാരന്‍ നന്ദിയും പറയും.
- Log in to post comments