Skip to main content

വനിതാ ശാക്തീകരണം : പ്രഭാഷണ പരിപാടി

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഫീല്‍ഡ്‌ ഔട്ട്‌ റീച്ച്‌ ബ്യൂറോ തൃശൂര്‍ യൂണിറ്റ്‌ വനിതാശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്ന്‌ (ഫെബ്രുവരി 14) തൃശൂര്‍ സെന്റ്‌ മേരീസ്‌ കോളേജില്‍ നടക്കും. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഓഫീസര്‍ കെ സുരേഷ്‌ പരിപാടി ഉദ്‌ഘാടനം ചെയ്യും. കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ മാഗി ജോസ്‌ അദ്ധ്യക്ഷത വഹിക്കും. സുരക്ഷിതമായ ഇന്റര്‍നെറ്റ്‌ ഉപയോഗം-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡിജിറ്റല്‍ ബാങ്കിങ്‌, സ്‌ത്രീ-സൗഹൃദ പദ്ധതികള്‍, വനിതാ ശാക്തീകരണം എന്നീ വിഷയങ്ങളില്‍ വിദഗ്‌ധര്‍ പ്രഭാഷണം നടത്തും. കോളേജ്‌ വനിതാസെല്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ആപ്ലിക്കേഷന്‍ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുക. തുടര്‍ന്ന്‌ വനിതാ-ശാക്തീകരണം പ്രമേയമാക്കി സോങ്‌ ആന്‍ഡ്‌ ഡ്രാമ ഡിവിഷനിലെ കലാകാരന്മാര്‍ കലാപരിപാടികള്‍ അരങ്ങേറും. 

date