Skip to main content

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെക്ക് അപേക്ഷ ക്ഷണിച്ചു

 ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അടുത്ത അധ്യയന വർഷത്തേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് 19ഉം (ജനറൽ ഒന്ന്) ഏഴാം ക്ലാസ് ആറ്, എട്ടാം ക്ലാസ് ഒന്ന്, പത്താം ക്ലാസ് നാല് (ജനറൽ ഒന്ന്) (ആകെ 32) ഒഴിവുകൾ ഉണ്ട്. നിലവിൽ അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജാതി, വരുമാനം, ഇപ്പോൾ പഠിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകന്റെ പഠിക്കുന്ന ക്ലാസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 23ന് രാവിലെ 10ന് സ്ഥാപനത്തിൽ വെച്ച് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്ക് നേരിട്ട് ഹാജരാകണം.. 

 

date