Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലേക്ക് ലാപ്രോസ്‌കോപ്പിക് സർജറി ഉപകരണങ്ങളായ സിലിക്കോൺ ലീഫ്‌ലെറ്റ് വാഷർ-അഞ്ചെണ്ണം, സീറ്റ് ബോണറ്റ്-അഞ്ചെണ്ണം, സിഡക്‌സ് ട്രേ-ഒരെണ്ണം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 27 പകൽ 12 വരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015.

 

പാണാവള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കരനെൽകൃഷി കൊയ്ത്തുത്സവം

 

പാണാവള്ളി: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്ത കരനെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഒന്നാം വാർഡിലെ താഴപ്പള്ളിൽ പുരയിടത്തിലും സമീപത്തുമായി  ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. കർഷകനായ കുഞ്ഞൻ വാവയുടെ നേതൃത്വത്തിൽ 10  തൊഴിലാളികളാണ് കൃഷി ചെയ്തത്. ഒന്നാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് വിവേകാനന്ദയും  തൊഴിലുറപ്പ് ജീവനക്കാരികളായ വിദ്യ, ആര്യ എന്നിവരുടെയും കൂട്ടായ പ്രവർത്തനമാണ് കൃഷിയുടെ വിജയം. 

കൊയ്ത്ത്് ഉത്സവം പാണാവള്ളി പഞ്ചായത്ത് പ്രസി്ഡന്റ് ഡോ. പ്രദീപ് കൂടക്കൽ നിർവഹിച്ചു. വൈസ്. പ്രസിഡന്റ് ഷീബ സത്യൻ അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ രാജേഷ് വിവേകാനന്ദ , വികസന കാര്യ ചെയർമാൻ പ്രേംലാൽ ഇടവഴിക്കൽ തുടങ്ങിയവർ സംസാരിച്ചു. 

 

ഉദ്ഘാടനം ഇന്ന്

 

തുറവൂർ : സമഗ്ര വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന തുറവൂർ താലൂക്കാശുപത്രിയുടെ ഒ. പി. ബ്ലോക്കിന്റെയും രണ്ടാം നിലയുടെ ശിലാസ്ഥാപനവും ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനവും 14 ന് വൈകിട്ട് 3.30 ന് താലൂക്ക് ആശുപത്രിയങ്കണത്തിൽ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ   നിർവഹിക്കും. അരൂർ എം.എൽ.എ. എ.എം. ആരിഫ്, ആലപ്പുഴ എം.പി. കെ.സി വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 

date