Skip to main content

മത്സ്യത്തൊഴിലാളി - കര്‍ഷകര്‍ക്കുള്ള  ധനസഹായ വിതരണം 20ന്

പ്രളയദുരിതവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജീവനോപാധികള്‍ നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ക്കും കൃഷിയിടനഷ്ടവും കൃഷിനാശവും സംഭവിച്ച മത്സ്യകര്‍ഷകര്‍ക്കുമുള്ള ധനസഹായ വിതരണം കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. സ്മാരക ടൗണ്‍ഹാളില്‍ ഫെബ്രുവരി 20ന്  ബുധനാഴ്ച രാവിലെ 11 മണിക്ക് തൊഴില്‍ - എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും.  കെ.ദാസന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബുപറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളാകും.  പ്രമുഖ ജനപ്രതിനിധികള്‍ , ട്രേഡ് യൂണിയന്‍ പ്രതിനിധികള എന്നിവരും പങ്കെടുക്കും. പദ്ധതിയില്‍ സംസ്ഥാന ദുരന്ത പ്രതികരണനിധി മാനദണ്ഡ പ്രകാരം 6,10,224 രൂപയും ജീവനോപാധി പുനരുജ്ജീവന പാക്കേജില്‍ ഉള്‍പ്പെടുത്തി 86,26,373 രൂപയും സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. 

date