Post Category
ഗതാഗത നിയന്ത്രണം
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ കലുങ്കിന്റെ വീതികൂട്ടലും ഫുട്ട്പാത്ത് നിര്‍മ്മാണവും നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 14) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഈ റോഡ് വഴിയുളള ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്ര നിന്ന് ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര-പൈതോത്ത് റോഡ് വഴി എളമ്പിലാശ്ശേരി മുക്ക് - ചെമ്പ്ര റോഡിലേക്ക് പ്രവേശിക്കണം.
.
date
- Log in to post comments