Skip to main content

സര്‍ക്കാരിന്റെ ആയിരം ദിനം: വികസന വാര്‍ത്തകള്‍ ജില്ലയില്‍ 142.80 കോടി രൂപയുടെ വന്‍കിട ജലസേചന പദ്ധതികള്‍ക്ക് അംഗീകാരം

സംസ്ഥാന സര്‍ക്കാറിന്റെ ആയിരംദിനാഘോഷ പരിപാടികളുട ഭാഗമായി വന്‍കിട ജലസേചന വകുപ്പിന് കീഴിലെ മലപ്പുറം ഡിവിഷനില്‍ 142.80 കോടി രൂപയുടെ പദ്ധതികള്‍ക്ക് തത്ത്വത്തില്‍ അംഗീകാരം. റഗുലേറ്റര്‍ നിര്‍മാണത്തിനുള്ള മൂന്ന് പ്രവൃത്തികള്‍ക്കാണ് കിഫ്ബിയില്‍ നിന്ന് അംഗീകാരം ലഭിച്ചത്. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുഴകളുടെ പാര്‍ശ്വ സംരക്ഷണത്തിനുള്ള  മൂന്ന് പ്രവൃത്തികള്‍ക്കായി 78.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതില്‍ ഒരു പ്രവൃത്തി പൂര്‍ത്തിയായി. മറ്റ് രണ്ട് പ്രവൃത്തികള്‍ക്കായി സാങ്കേതികാനുമതി ലഭിച്ച് ടെണ്ടര്‍ നടപടികളിലാണ്. വെള്ളപ്പൊക്ക കെടുതി വിഭാഗത്തില്‍ ഏഴ് പ്രവൃത്തികള്‍ക്കായി 154.5 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ മൂന്ന് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അലക്സ് വര്‍ഗ്ഗീസ് പറഞ്ഞു. ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട് 19.15 ലക്ഷം രൂപയുടെ ഭരണാനുമതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതില്‍ രണ്ട് പ്രവൃത്തികളില്‍ ഒന്ന് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക നിയന്ത്രണ നടപടികളുടെ ഭാഗമായി ഏഴ് പ്രവൃത്തികളാണ് ജില്ലയില്‍ ഇതിനകം പൂര്‍ത്തിയാക്കിയത്. ഏഴ് പദ്ധതി പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മൂന്നെണ്ണം ടെണ്ടറും നല്‍കി. ഇതിനായി 1151.395 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്. കടല്‍ഭിത്തിയുടെ പുനരുദ്ധാരണത്തി നുള്ള 205 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഒരു പദ്ധതി ഇതിനകം പൂര്‍ത്തിയാ ക്കിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അലക്സ് വര്‍ഗ്ഗീസ് വ്യക്തമാക്കി. കടല്‍ഭിത്തികളുടെ അറ്റകുറ്റപണിക്കായി ജില്ലയില്‍ 13 പ്രവൃത്തികള്‍ക്കാണ് അംഗീകാരമായത്. ഇതില്‍ ഏഴ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. മൂന്ന് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയും മറ്റ്  മൂന്ന് പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികളിലുമാണ്. കടല്‍ഭിത്തി അറ്റകുറ്റപണിക്കായി 374.1 ലക്ഷം രൂപയാണ് അനുവദിച്ചത്. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 291.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതില്‍ ആറ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായി. റെഗുലേറ്ററുകളുടെയും മറ്റം ഇന്‍വെസ്റ്റിഗേഷനുള്ള 28.42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഏഴ് പ്രവൃത്തികളും പൂര്‍ത്തിയാക്കി. 257 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ടൂറിസം പദ്ധതി കഴിഞ്ഞ മൂന്നു വര്‍ഷക്കാല യളവിലാണ് പൂര്‍ത്തീകരിച്ചത്. 160 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച മൂന്ന് സര്‍വ്വെ പ്രവൃത്തികളില്‍ മൂന്നെണ്ണം പൂര്‍ത്തീകരിച്ചെന്നും ഒരെണ്ണം പുരോഗതിയിലാണെന്നും വന്‍കിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date