Skip to main content

വെള്ളപ്പൊക്കം തടയാന്‍ പ്രത്യേക മുന്‍കരുതല്‍: ജില്ലയില്‍ അനുവദിച്ചത് 38 പദ്ധതികള്‍

ജനജീവിതത്തെ ദുസ്സഹമാക്കുന്ന തരത്തിലുള്ള വെള്ളപ്പൊക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് പ്രത്യേക മുന്‍കരുതല്‍ നടപടികള്‍. ജില്ലയുടെ വിവിധ മേഖകളിലായി ചെറുതും വലുതുമായ 38 വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളാണ്  സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതില്‍ ഒട്ടുമിക്കവയും പൂര്‍ത്തിയായി. മറ്റുള്ള  പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പൊന്നാനി, തിരൂരങ്ങാടി, തവനൂര്‍, തിരൂര്‍, വേങ്ങര, മങ്കട, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കിയത്. പൊന്നാനി ബിയ്യം ആര്‍.സി.ബി  പരിപാലനം, പരപ്പനങ്ങാടി പൂരപ്പുഴയ്ക്ക് കുറുകെ പാറയിലും ഓള്‍ഡ് കട്ടിലെ പൂരപ്പറമ്പ് ലോക്കിലും താല്‍ക്കാലിക ബണ്ട് നിര്‍മാണം, പരപ്പനങ്ങാടി കീരനല്ലൂര്‍ ന്യൂട്ട് കട്ട് റഗുലേറ്റര്‍ പരിപാലനം, തിരൂര്‍-പൊന്നാനി പുഴയ്ക്ക് കുറുകെ കൂട്ടായിയില്‍ ആര്‍.ബി.സി നിര്‍മാണം, ഒതുക്കുങ്ങല്‍ ചേക്കാത്തിക്കടവില്‍ കടലുണ്ടിപ്പുഴയുടെ ഇടതുകര സംരക്ഷണം, മലപ്പുറം കൂട്ടിലങ്ങാടി ആനപ്പാറ പൊറ്റമ്മല്‍ കടവില്‍  കടലുണ്ടിപ്പുഴയ്ക്ക് കുറുകെ വിയര്‍ നിര്‍മാണം, വാഴക്കാട് ആമക്കോടും പുഴക്കാട്ടിരി വെളിയംപുറത്ത് ചെക്ക് ഡാമിന് സമീപം ചാലിയാര്‍ പുഴയുടെ ഇടതുകര സംരക്ഷണം തുടങ്ങിയ മുന്‍കരുതല്‍ പ്രവൃത്തികള്‍ക്കാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

 

date