Post Category
ബയോശക്തി വൈദ്യുതി ഉത്പ്പാദന പ്ലാന്റിന്റെ ശിലാസ്ഥാപനവും സീറോ വാര്‍ഡ് പ്രഖ്യാപനവും 18 ന്
സര്‍ക്കാരിന്റെ ആയിരം ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയിലെ ബയോശക്തി വൈദ്യുതി ഉത്പ്പാദന പ്ലാന്റിന്റെയും ഖരമാലിന്യ നവീകരണ പദ്ധതിയുടെയും ശിലാസ്ഥാപനവും 11 വാര്‍ഡുകളെ സീറോ വേസ്റ്റ് വാര്‍ഡുകളായി പ്രഖ്യാപിക്കുന്ന ചടങ്ങും സ്വച്ഛതാ എക്സലന്‍ഡ് അവാര്‍ഡ് നേടിയതിന്റെ അനുമോദന സദസ്സും ഫെബ്രുവരി 18 രാവിലെ 11.30ന് നഗരസഭാങ്കണത്ത വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. മഞ്ഞളാം കുഴി അലി എം എല്‍ എ അധ്യക്ഷനാകും.
ശുചിത്വ -മാലിന്യ സംസ്കരണ രംഗത്തെ മികച്ച പദ്ധതിയാണ് നഗരസഭയുടെ ജീവനം പദ്ധതി. ഈ രംഗത്തെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നാലു കോടി രൂപയുടെ നവീന പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരവും സാമ്പത്തിക സഹായവും ലഭിച്ചത്.
date
- Log in to post comments