Skip to main content

മറ്റുവാര്‍ത്തകള്‍ ജില്ലയില്‍ മൂന്ന് വാര്‍ഡുകളില്‍ ഇന്ന് (ഫെബ്രുവരി 14) ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ (ഫെബ്രുവരി 15)

ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്ന് (ഫെബ്രുവരി 14) ഉപതെരഞ്ഞെടുപ്പ് നടക്കും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും മറ്റ് ഇലക്ഷന്‍ സാമഗ്രികളും കലക്ടറേറ്റില്‍ വിതരണം ചെയ്തു. മൂന്ന് വാര്‍ഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 30 ബൂത്തകളിലേക്ക് 46 വോട്ടിങ് മെഷീനുകളാണ് വിതരണം ചെയ്തത്. തിരൂര്‍ ബ്ലോക്കില്‍ പുറത്തൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി, കാവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇളയൂര്‍ തുടങ്ങിയ മൂന്ന് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു വാര്‍ഡുകളിലായി 28,494 പേര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.
പുറത്തൂരില്‍ 20 ബൂത്തുകളിലായി 12691 വോട്ടര്‍മാരും  ചെമ്പ്രശ്ശേരിയില്‍ 16 ബൂത്തുകളിലായി 14419 വോട്ടര്‍മാരും എളയൂരില്‍ രണ്ടു ബൂത്തുകളിലായി 1384 വോട്ടര്‍മാരുമാണുള്ളത്. മൂന്നു വാര്‍ഡുകളിലായി 14 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് ഇളയൂര്‍ വാര്‍ഡിലാണ്. എട്ടു സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍  15 ന് രാവിലെ 10ന് നടക്കും.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി എന്നിവ യാഥാക്രമം താഴെ ചേര്‍ക്കുന്നു
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്-ചെമ്പ്രശ്ശേരി    
ബിജു.ടി.എം (ബി.ജെ.പി), ടി.എച്ച് മൊയ്തീന്‍ (ഐ.യു.എം.എല്‍), എന്‍.ടി സുരേന്ദ്രന്‍ (എല്‍.ഡി.എഫ്)
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്-പുറത്തൂര്‍
സി.എം പുരുഷോത്തമന്‍ മാസ്റ്റര്‍ (യു.ഡി.എഫ്), സി.ഒ ബാബുരാജ്(എല്‍.ഡി.എഫ്), സുഭാഷ്.വി.എ (ബി.ജെ.പി)
കാവന്നൂര്‍ ഗ്രാമപഞ്ചായത്ത്-എളയൂര്‍
അഡ്വ.ആഷിജ(ബി.ജെ.പി), ഉമ്മുഹബീബ(സ്വതന്ത്രന്‍), ഷഹാന റിയാസ്(സ്വതന്ത്രന്‍), ഷാഹിന എന്ന മിനി(സ്വതന്ത്രന്‍), ഷാഹിന എം.ടി(സ്വതന്ത്രന്‍), സഫിയ (സ്വതന്ത്ര), മുക്കണ്ണന്‍ സഫിയ(ഐ.യു.എം.എല്‍), സാഹിന മന്ചീരി(സ്വതന്ത്രന്‍)

 

date