Post Category
ഉപതെരഞ്ഞെടുപ്പ് : വോട്ട് രേഖപ്പെടുത്തുന്നിന് രേഖ ഹാജരാക്കണം
ഇന്ന് (ഫെബ്രുവരി 14) നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞുടപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏതെങ്കിലും രേഖകളുമായി പോളിങ് സ്റ്റേഷനില്‍ എത്തണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറില്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തിയ്യതിക്ക് ആറുമാസം മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് രേഖകള്‍
date
- Log in to post comments