Skip to main content

സുജലം സഫലം കൃഷി ഉപമിഷന്‍ മാര്‍ഗരേഖ പരിശീലനം സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സുജലം സഫലം കൃഷി ഉപമിഷന്‍ മാര്‍ഗരേഖ പരിശീലനം മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൃഷി അടിസ്ഥാനമാക്കിയ ഒരു വികസന പരിപാടിയാണ് കേരളത്തില്‍ വേണ്ടതെന്നും, അതിനു വേണ്ടി സംയോജന സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ സംസ്ഥാന ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയദേവി ആമുഖ അവതരണം നടത്തി. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രാജു, കൃഷി ഓഫീസര്‍മാരായ കെ.പി.സുരേഷ്, തോമസ് ടി ടി, റിസോഴ്‌സ് പേഴ്‌സന്‍ ബാബുരാജ് പി.വി. കില ഫാക്കല്‍റ്റി മാരായ എ ശ്രീധരന്‍, മുഹമ്മദ്കുട്ടി എന്നിവര്‍  ക്ലാസ്സെടുത്തു.ബ്ലോക്ക് പ്രസിഡന്റ് മാരായ സി.കെ.എ.റസാഖ്, അബ്ദുള്‍കലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അടുത്ത ബാച്ച് പരിശീലനം ഫെബ്രുവരി 15 ന് മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

 

date