രക്ത സാക്ഷ്യം: സമാപന സമ്മേളനം ഗവര്‍ണര്‍ ഇന്ന് (ഫെബ്രുവരി 14) ഉദ്ഘാടനം ചെയ്യും
രക്തസാക്ഷ്യം പരിപാടി സമാപന ദിവസമായ ഇന്ന് സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷനാകും. രാവിലെ 10ന് നടക്കുന്ന ഗാന്ധിജിയെ പലവട്ടം വധിക്കുന്നതെന്തിന്?' എന്ന വിഷയത്തില്‍ സെമിനാര്‍ മുന്‍ എം.പി. എ വിജയരാഘവന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രൊഫ എം.എം നാരായണന് അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വനിതാ സമ്മേളനം തൃശ്ശൂര്‍ ജില്ലാ കലക്ടര്ടി വി.അനുപമ ഐ എ എസ് ഉദ്ഘാടനം ചെയ്യും. കെ അജിത അധ്യക്ഷയാകും. ഡോക്ടര്‍ മിനി സുകുമാരന്‍, ഖദീജ നര്‍ഗീസ് എന്നിവര്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന കാവ്യാലാപനത്തില്‍ പ്രൊഫസര്‍ വി മധുസൂദനന് നായര്‍ പങ്കെടുക്കും. രാത്രി ഏഴരയ്ക്ക് കൊടുവള്ളി ബ്ലാക്ക് തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം 'നൊണ 'അരങ്ങേറും. ജില്ലയില്‍ സ്പര്‍ശ് കുഷ്ഠരോഗ ബോധവത്കരണ പരിപാടിക്ക് സമാപനം മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മുതല്‍ രണ്ടാഴ്ച നീണ്ടുനിന്ന സ്പര്‍ശ് കുഷ്ഠരോഗ ബോധവത്കരണ പ്രചാരണ പരിപാടിക്ക് ജില്ലയില്‍ സമാപനം. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ല തല സമാപന പരിപാടി തിരൂരങ്ങാടി നഗരസഭ അധ്യക്ഷ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ എം.അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന മുഖ്യ പ്രഭാഷണം നടത്തി. ജില്ല ലെപ്രസി നോഡല്‍ ഓഫീസര്‍ ഡോ.സി.അബൂബക്കര്‍ ബോധവത്കരണ ക്ലാസ് നടത്തി. ജനുവരി 30 ന് മലപ്പുറം മഅദിന്‍ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്പര്‍ശ് ബോധവത്കരണ പരിപാടിയില്‍ ബോധവത്കരണ ക്ലാസുകള്‍, ത്വക് രോഗ ക്യാമ്പുകള്‍, അതിഥി തൊഴിലാളികള്‍, ട്രൈബല്‍ കോളനികള്‍, ചേരി-തീരമേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡിസംബറില്‍ നടന്ന അശ്വമേധം' പരിപാടിയില്‍ ജില്ലയിലെ എല്ലാ മേഖലകളില്‍ നിന്നും 40 പുതിയ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുഴുവന്‍ പാടുകളും തരിപ്പ്, ഉണങ്ങാത്ത വൃണങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന സന്ദേശമാണ്' സ്പര്‍ശ് ' നല്‍കുന്നത്. പരിപാടിയുടെ ഭാഗമായി നടന്ന പ്രതിജ്ഞയെടുക്കല്‍ ചടങ്ങില്‍ ദാറുല്‍ ഹുദ വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍, മാനേജ്മെന്റ് പ്രതിനിധികള്‍, നഗരസഭ, ആരോഗ്യ വകുപ്പധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. യൂനിയന്‍ ചെയര്മാന് ഹംസ നവാഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല ലെപ്രസി ഓഫീസര്‍ ഡോ.കെ.മുഹമ്മദ് ഇസ്മായില്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം.അബ്ദുല്‍ ഹമീദ്, ഹാഫിസ് ഫാറൂഖ്, ദാറുല്‍ ഹുദ രജിസ്ത്രാര്‍ എന്‍.കെ. ജാബിര്‍ ഹുദവി, പി.ജി.വിഭാഗം ഡീന്‍ കെ.സി.മുഹമ്മദ് ബാഖവി, ദാറുല്‍ ഹുദ മാനേജര്‍ കെ.പി.ഷംസുദ്ദീന് ഹാജി, സെക്രട്ടറി ഡോ.യു.വി.കെ.മുഹമ്മദ്, നോണ്‍ മെഡിക്കല്‍ ഓഫീസര്‍ വി.കെ.അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments