Skip to main content

ചുള്ളിയോട് ഹോമിയോ ഡിസ്പന്റി മാതൃകാ ഡിസ്പെന്‍സറിയായി പ്രഖ്യാപിച്ചു

അമരമ്പലം ഗ്രാമപഞ്ചായത്തിലെ ചുള്ളിയോട് ഗവ.ഹോമിയോ ഡിസ്പന്‍സറിയെ മാതൃകാ ഡിസ്പെന്‍സറിയായി പ്രഖ്യാപിച്ചു. പി.വി.അന്‍വര്‍ എം.എല്‍.എ പ്രഖ്യാപനം നിര്‍വ്വഹിച്ചു. ജില്ലയില്‍ ഈ വര്‍ഷം മാതൃകാ ഡിസ്പെന്‍സറിയായി ഉയര്‍ത്തിയ ഏക ഡിസ്പെന്‍സറിയാണിത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീഷ കടവത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി.ഹംസ, സ്ഥിരസമിതി ചെയര്‍മാന്‍മാരായ ഗംഗാദേവി ശ്രീരാഗം, സുരേഷ് കുമാര്‍ കളരിക്കല്‍, എം.ടി.ശോഭന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രത്ന ഗോപി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.ഷീബാ ബീഗം, മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.  അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയ്ക്ക്   തുടക്കമായി അമരമ്പലം പഞ്ചായത്തിലെ ഇല്ലിക്കോട്ടു പൊയില്‍ എസ്.സി കോളനിയിലെ അംബേദ്ക്കര്‍ ഗ്രാമം  പദ്ധതിയിലെ പ്രവൃത്തികള്‍ക്ക് തുടക്കമായി. പി.വി.അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീഷ കടവത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബേബി വിനോദിനി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഒ.ഷാജി, പി.എം. ബിജു, കാളികാവ് ബ്ലോക്ക് എസ്.സി ഡവലപ്മെന്റ് ഓഫീസര്‍ കെ.ഗിരിജ, പ്രമോട്ടര്‍ പി.അനീഷ്, എം.വി.അനില്‍കുമാര്‍, നെല്ലേങ്ങര രവീന്ദ്രന്‍, വി.കെ. അനന്തകൃഷ്ണന്‍ എഫ്.ഐ.ടി പ്രതിനിധികളായ സാനു, അഖില്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ കോളനിയില്‍  ആറ് മേഖലകളിലായി 70 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടക്കും. 28 വീടുകളുടെ റിപ്പയര്‍, ടോയ്ലറ്റുകളുടെ നിര്‍മാണം, റിപ്പയര്‍, പ്രവേശന കവാട നിര്‍മാണം, റോഡ് നിര്‍മാണം, ഫുട്പാത്ത് നിര്‍മാണം, സോളാര്‍ തെരുവ് വിളക്ക് സ്ഥാപിക്കല്‍, ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള വിജ്ഞാന്‍ വാടി സാംസ്‌കാരിക നിലയം സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ നടക്കും.

 

date