Skip to main content

തിരിച്ചു വരവിന്റെ പാതയില്‍ ജില്ലയിലെ ക്ഷീരമേഖല

 

പ്രളയം ജില്ലയില്‍ ക്ഷീരമേഖലക്ക് നല്‍കിയത് കനത്ത നഷ്ടമായിരുന്നു. ആയിരത്തിലധികം കാലികളെയെടുത്ത പ്രളയം ക്ഷീരകര്‍ഷന്റെ ജീവിതം കൂടിയാണ് തകര്‍ത്തത്. കനത്ത മഴയിലും മലവെള്ളപാച്ചിലിലും ജില്ലയില്‍ 43 ക്ഷീര കര്‍ഷകര്‍ക്ക് 23,65,000 വില വരുന്ന പശുവും  മൂന്ന് പേര്‍ക്ക് 82,500 വിലവരുന്ന കിടാരിയും  29 പേര്‍ക്ക് 1,45,000 വിലവരുന്ന കന്നുകുട്ടിയും നഷ്ടപ്പെട്ടു. 51 ക്ഷീര കര്‍ഷകരുടെ 25,50,000 തുക നഷ്ടം വരുന്ന കാലിതൊഴുത്ത് പൂര്‍ണ്ണമായും 431 പേരുടെ 1,07,75,000 തുക നഷ്ടം വരുന്ന തൊഴുത്ത് ഭാഗികമായും പ്രളയത്തില്‍ നഷ്ടപ്പെട്ടു. 33,40,000 വില കണക്കാക്കുന്ന 167 ഹെക്ടര്‍ സ്ഥലത്തെ പുല്‍ക്കൃഷിയും 4,86,500 രൂപയുടെ 48.65 ടണ്‍ വൈക്കോലും  നഷ്ടപ്പെട്ടു. 5,47,000 തുക കണക്കാക്കുന്ന 547 ബാഗ് കാലിത്തീറ്റ നശിച്ചുപോയി. 13,43,500 രൂപയുടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രളയത്തില്‍ നഷ്ടമായി.
    ക്ഷീരകര്‍ഷകരെ കൈപിടിച്ചു കയറ്റുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയത്തിലേക്ക് കടക്കുകയാണ്. ഇന്ന് ക്ഷീരമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ജില്ലയില്‍ ക്ഷീര വികസന വകുപ്പില്‍ നിന്നും പശു നഷ്ടമായ മൂന്ന് ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായമായി  15,000 രൂപ വീതം ആകെ 45,000 രൂപ  ധനസഹായമായി നല്‍കി കഴിഞ്ഞു. ഇനി മൂന്ന് ക്ഷീര കര്‍ഷകര്‍ക്ക് കൂടിയേ തുക നല്‍കാന്‍ ശേഷിക്കുന്നുള്ളുണ്‍.  കൂടാതെ കാലിതൊഴുത്ത് നഷ്ടമായ 13 ക്ഷീര കര്‍ഷകര്‍ക്ക് 5,000 രൂപ വീതം ആകെ 65,000 രൂപ ധനസഹായമായി നല്‍കി. ഏഴ് ക്ഷീര കര്‍ഷകര്‍ക്ക് കൂടി തുക നല്‍കാന്‍ അവശേഷിക്കുന്നുണ്ട്. തീറ്റപ്പുല്‍ക്കൃഷിയിനത്തില്‍ 50 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 3,75,000 രൂപയുടെ പുല്‍ക്കടകളും വകുപ്പ് മുഖേന വിതരണം ചെയ്തു. 70,000 രൂപയുടെ ധനസഹായത്തോടെ 100 ബാഗ് കാലിത്തീറ്റയും വതരണം ചെയ്തു. 
മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ കാലിത്തീറ്റ സബ്സിഡി ക്ഷീര കര്‍ഷകര്‍ക്ക് ഡി. ബി. ടി പദ്ധതി പ്രകാരം നടപ്പിലാക്കിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഡി. ബി. ടി പദ്ധതി നടപ്പിലാക്കുന്നതിനായി മാറ്റിവെച്ച തുകയും കാലിത്തീറ്റ സബ്സിഡിയായി പ്രളയബാധിത ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നതിനും വകുപ്പ് തീരുമാനിച്ചു. എന്‍.ഡി.ഡി.ബി. യുടെ 560 കി. ഗ്രാം കാലിത്തീറ്റയും മില്‍മയില്‍ നിന്നും ലഭ്യമായ 20 ടണ്‍ ചോളത്തണ്‍ും ക്ഷീര വികസന വകുപ്പ് മുഖേന വിവിധ ബ്ലോക്കുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്‍ണ്ട്.  ക്ഷീരസംഘങ്ങള്‍ മുഖേന 30 ലക്ഷം രൂപയുടെ വൈക്കോല്‍, ടി.എം.ആര്‍, സൈലേജ് എന്നിവ ക്ഷീര കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. പ്രളയം വിതച്ച ദുരിതത്തില്‍ നിന്നും കരകയറുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരും ഒപ്പമെത്തുമ്പോള്‍ നവകേരളം അര്‍ത്ഥപൂര്‍ണമാകുകയാണ്.  

date