ക്ഷേത്രങ്ങളില്‍ ട്രസ്റ്റി ഒഴിവ്
ഒറ്റപ്പാലം താലൂക്ക്, നെല്ലായ ശ്രീ ഞാളൂച്ചിറ ഭഗവതി ക്ഷേത്രം, കയിലിയാട് ശ്രീ മേതൃക്കോവില്‍ ക്ഷേത്രം, ശ്രീകൃഷ്ണപുരം മണ്ണംപറ്റ ശ്രീ പച്ചായില്‍ ക്ഷേത്രം, പൊമ്പിലായ നെല്ലായ ശ്രീ പുലാക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനത്തിന് (തികച്ചും സന്നദ്ധസേവനം) അപേക്ഷിക്കാം.
നെല്ലായ, ശ്രീ ഞാളുച്ചിറ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനത്തിന് ഫെബ്രുവരി 18 നും കയിലിയാട്, ശ്രീ മേതൃക്കോവില്‍ ക്ഷേത്രത്തില്‍ നിയമനത്തിന് ഫെബ്രുവരി 20 നും ശ്രീകൃഷ്ണപുരം, മണ്ണംപറ്റ, ശ്രീ പച്ചായില്‍ ക്ഷേത്രം, പൊമ്പിലായ, നെല്ലായ, ശ്രീ പുലാക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ നിയമനത്തിന് ഫെബ്രുവരി 27 നും വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം/പെരിന്തല്‍മണ്ണ ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും ാമഹമയമൃറല്മംീാെ.സലൃമഹമ.ഴീ്.ശി ലും അപേക്ഷാ ഫോം ലഭിക്കും.
- Log in to post comments