Skip to main content

മണക്കടവ് വിയറില്‍ 5021 ലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 2229 അടി ജലം

 മണക്കടവ് വിയറില്‍ 2018 ജൂലൈ ഒന്നു മുതല്‍ ഫെബ്രുവരി ആറ് വരെ 5021 ലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 2229 ലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍ -106.20 (100.00), തമിഴ്നാട് ഷോളയാര്‍ - 2662.62 (487.45) കേരള ഷോളയാര്‍ -3924.00 (90.62), പറമ്പിക്കുളം- 13689.81 (197.84), തൂണക്കടവ് - 555.74 (108.08), പെരുവാരിപ്പള്ളം - 618.71 (109.76), തിരുമൂര്‍ത്തി - 1480.62(82.67), ആളിയാര്‍ - 684.55(158.99).

date