Skip to main content

മാറ്റത്തിന്റെ കാഴ്ചകള്‍ പകര്‍ത്താം.....സമ്മാനങ്ങള്‍ നേടാം..

.

ഓണ്‍ലൈന്‍ വീഡിയോ മത്സരം ' മിഴിവ് 2019 ' ന് തുടക്കമായി 

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ മത്സരം ' മിഴിവ് 2019 ' ന് തുടക്കമായി . www.mizhiv2019.kerala.gov.in വെബ്‌സൈറ്റില്‍ പേര് രെജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍  പ്രമുഖ സിനിമാ പരസ്യ സംവിധായകര്‍ വിലയിരുത്തി   ക്യാഷ് െ്രെപസുകള്‍ നല്‍കും . ഒന്നാം സമ്മാനം: ഒരു ലക്ഷം രൂപ ,രണ്ടാം സമ്മാനം : 50,000/  രൂപ ,മൂന്നാം സമ്മാനം:  25,000/ രൂപ പ്രോത്സാഹന സമ്മാനം 5,000/ രൂപ വീതം പത്ത് പേര്‍ക്ക് . അതോടൊപ്പം  മികച്ച സൃഷ്ടികളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പി ആര്‍ വകുപ്പിന്റെ മറ്റ് വീഡിയോ / ആഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണനയും  നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക്  എത്തിക്കുകയാണ്  ഇതിലൂടെ  ലക്ഷ്യമിടുന്നതെന്ന്  പി ആര്‍ ഡി ഡയറക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.

 

രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് ഈ മാസം 24  വരെ വീഡിയോ അപ്‌ലോഡ് ചെയ്യാം. പ്രധാനമായും വികസനം , ക്ഷേമം  , കേരള പുനര്‍നിര്‍മ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മ്മിക്കേണ്ടത്.  പ്രഫഷണല്‍ കാമറ ഉപയോഗിച്ചോ , മൊബൈലിലോ  ഷൂട്ട് ചെയ്യാം.  ഫിക്ഷന്‍/ ഡോക്യൂഫിക്ഷന്‍/ അനിമേഷന്‍ (3 D / 2 D), നിശ്ചലചിത്രങ്ങള്‍  മൂവിയാക്കിയോ   ,ഏത് മേക്കിങ് രീതിയിലും    വീഡിയോ അവതരിപ്പിക്കാം  . എന്നാല്‍   സാധാരണക്കാരന് മനസ്സിലാകുന്ന  വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. . ക്രെഡിറ്‌സ്  , ലഘുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച ഡി  (1920×1080) MP4 ഫോര്‍മാറ്റില്‍ വേണം അപ്‌ലോഡ് ചെയ്യേണ്ടത് .

 

വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്‍ഡ്‌സ് ആണ്.

date