എറണാകുളം അറിയിപ്പുകള്
അക്കൗണ്ടന്റ് ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചില്‍ അക്കൗണ്ടന്റ്് തസ്തികയില്‍ ഒരൊഴിവുണ്ട്്്്. ഫിനാന്‍സില്‍ ഒന്നാം ക്ലാസോടെ ബിരുദാന്തര ബിരുദവും ഐസിഡബ്ലിയുഎഐ ഇന്ററും, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ചുരുങ്ങിയത്് ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്ക്ക്്് അപേക്ഷിക്കാം. ശമ്പളം 29,200 രൂപ. ഓണ്‍ലൈന്‍ അപേക്ഷാ ഫോം www.cusat.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫീസ് 640 രൂപ (ജനറല്‍), 125 രൂപ (എസ്.സി /എസ്.ടി). ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 മാര്‍ച്ച്്് 8 ആണ്. അപേക്ഷയുടെ പകര്‍പ്പും ഫീസ് സംബന്ധിച്ച രേഖകളും രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി -22 എന്ന വിലാസത്തില്‍ മാര്‍ച്ച് 16 നു മുന്‍പ് ലഭിക്കണം.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കൊച്ചി: എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എറണാകുളം, ചേരാനെല്ലൂര്‍, മുളവുകാട് എന്നീ വില്ലേജുകളില്‍ 1986 ജനുവരി മുതല്‍ 2017 മാര്‍ച്ച് 31 വരെ കാലയളവില്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഫെബ്രുവരി 20-ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന അദാലത്തില്‍ മുദ്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കി ജപ്തി നടപടികളില്‍ നിന്ന ഒഴിവാകാം. രജിസ്ട്രേഷന് ഫീസ് പൂര്‍ണമായും ഒഴിവാക്കും.
ഏകദിന ശില്പശാല 14-ന്
കൊച്ചി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ പിന്തുണയോടെ ബാല സംരക്ഷണ സമിതി അംഗങ്ങള്‍ക്കായി ഏകദിന ശില്പശാല ഫെബ്രുവരി 14-ന് രാവിലെ 10 മുതല്‍ 4.30 മുതല്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തും. ഉദ്ഘാടനം ഹൈബി ഈഡന് എം.എല്‍.എ നിര്‍വഹിക്കും. കൊച്ചി കോര്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.ബി.സാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന.കെ.ബി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് മെമ്പര്‍ ഡോ.എം.പി.ആന്റണി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെബിന് ലോലിത സെയ്ന്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിഷാദ്.കെ.എം, തുടങ്ങിയവര്‍ പങ്കെടുക്കും.
റസ്ക്യൂ ഓഫീസര്‍; കരാര്‍ നിയമനം
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കു എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ആറ് മാസത്തേക്ക് ഒരു റസ്ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സോഷ്യല്‍ വര്‍ക്കിലുളള ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലകളിലുളള പ്രവൃത്തി പരിചയം, ഹിന്ദി/തമിഴ് ഭാഷയില്‍ ആശയ വിനിമയം നടത്താനുളള പ്രാവീണ്യം. പ്രതിമാസ ഹോണറേറിയം 18,000 രൂപ. അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20-നകം ജില്ലാശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈന്‍ നമ്പര്‍-1, എസ്.പി ക്യാമ്പ് ഓഫീസിനു സമീപം, തോട്ടയ്ക്കാട്ടുകര, ആലുവ 683108 വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2609177, 89744318290. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 30 വയസ്. അപേക്ഷാഫോറം wcd.kerala.gov.in ൽ ലഭ്യമാണ്.
- Log in to post comments