നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍: പ്രത്യേക പത്രക്കുറിപ്പ് - 3
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; മൂവാറ്റുപുഴ നിയോജക മണ്ഡലം തല സംഘാടക സമിതി രൂപീകരിച്ചു.
മൂവാറ്റുപുഴ: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി.എസ്. മധുസൂദനന്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ: കെ.എന്‍. സതീശന്, ആര്.ടി.ഒ റെജി.പി. വര്‍ഗീസ്, ഡി. ഇ.ഒ. കെ. സാവിത്രി തുടങ്ങിയവര്‍ പങ്കെടുത്തു. നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പൂര്‍ത്തീകരിച്ചതും 1000 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതുമായ പദ്ധതികളെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. ജില്ലാതല സ്റ്റാളില്‍ മണ്ഡലത്തിലെ പ്രാതിനിധ്യം അതത് വകുപ്പുകളുടെ ജില്ലാ മേധാവിയേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറേയും അറിയിക്കാന്‍ തീരുമാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ വിവരം വെള്ളിയാഴ്ചക്കകം കണ്‍വീനറെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ ചെയര്‍മാനും തഹസില്‍ദാര്‍ പി.എസ് മധുസൂദനന് കണ്‍വീനറുമായ സംഘാടക സമിതിയില്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍ മാരെ വൈസ് ചെയര്മാന്മാരായും വകുപ്പ് മേധാവികളെ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
- Log in to post comments