സ്‌പര്‍ശ് 2019 സമാപിച്ചു
ദേശീയ കുഷ്‌ഠ രോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം സ്‌പര്‍ശ് 2019 തൃശ്ശൂര്‍ ജില്ലാ സമാപനം മുണ്ടുര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോ. പി.കെ ബിജു എംപി ഉദ്‌ഘാടനം ചെയ്‌തു. കുഷ്‌ഠരോഗ വ്യാപനം തടയുന്നതിനും രോഗ നിര്‍ണയത്തിനും ആരോഗ്യ വകുപ്പ് നടത്തുന്ന വിവിധ പരിപാടികളില്‍ പൊതു പങ്കാളിത്തം നിര്‍ബന്ധമായും ഉണ്ടാവണമെന്ന് ഡോ. പി കെ ബിജു എം.പി അഭിപ്രായപ്പെട്ടു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ആന്റോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന മുഖ്യ പ്രഭാഷണം നടത്തി. മറ്റു രോഗങ്ങളെ അപേക്ഷിച്ച് കുഷ്‌ഠരോഗത്തിന്റെ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ കടന്നു കൂടിയാല്‍ വ്യാപിക്കാന്‍ സമയം എടുക്കുമെന്നും അതുകൊണ്ട് കുഷ്‌ഠരോഗബാധ തിരിച്ചറിയാന്‍ സമയമെടുക്കുന്നുണ്ടെന്നും രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രദര്‍ശനം, ത്വക്ക് രോഗ നിര്‍ണ്ണയ ക്യാമ്പ്, ബാപ്പുജി ടോക്ക് എന്നിവക്കൊപ്പം നാടന്‍ പാട്ട് ആലാപനം, നൃത്ത ശില്‍പ്പം, കരോക്കെ ഗാനമേള വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. ജില്ലാ ലെപ്രസി ഓഫീസില്‍ ഡോ .വി .കെ .മിനി, പുഴയ്‌ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .ബിജു വര്‍ഗീസ്, കോളേജ് ഓഫ് നഴ്‌സിങ്‌് പ്രിന്‍സിപ്പല്‍ ഡോ. സുജ മോള്‍ സ്‌കറിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ടിവി സതീശന്‍, മുണ്ടുര്‍ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ .പി.ചിന്ത, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments