പ്രത്യേക പത്രക്കുറിപ്പ് - 9 - 1000 ദിനങ്ങള്‍ - പൊതുമരാമത്ത് വകുപ്പില്‍ ഉദ്ഘാടനത്തിനൊരുങ്ങി 42 കെട്ടിടങ്ങള്‍
ജില്ലയില്‍ വിവിധ വകുപ്പുകള്‍ക്കായി നിര്‍മ്മാണവും നവീകരണവും പൂര്‍ത്തിയാക്കിയ പൊതുമരാമത്തിന്റെ 42 കെട്ടിടങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 102.32 കോടി രൂപ ചെലവഴിച്ചാണ് ഇവയെല്ലാം നിര്‍മ്മിച്ചിട്ടുള്ളത്. 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതുക്കാട്, മുപ്ലിയം ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ ഒന്നാംനില, ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വില്ലടം ഗവ. ഹൈസ്കൂള്‍ കെട്ടിടം, 74 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കിച്ചന്, ഡൈനിങ് ഹാള്‍, 26 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഗുരുവായൂര്‍-കടപ്പുറം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, 3 ഉം 2 ഉം കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ വരവൂര്‍ എല്‍ പി എസ് പുതിയ ക്ലാസ്സ് റൂം, ദേശമംഗലം ഹയര്‍ സെക്കണ്ടറി പ്ലസ് ടു ബ്ലോക്ക് എന്നിവയെല്ലാം ഈ മാസം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 1.30 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ കിളളിമംഗലം ഗവ. യു പി സ്കൂള്‍ പുതിയ ക്ലാസ്സ് റൂം ബ്ലോക്കുകള്‍, 1 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ അരണാട്ടുകര ഗവ യു പി സ്കൂള്‍, 1.30 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ചാലക്കുടി ഈസ്റ്റ് എല്‍ പി സ്കൂള്‍ പുതിയ കെട്ടിടം, അയ്യന്തോള്‍ ഗവ ജി എച്ച് എസ് എസ് പുതിയ കെട്ടിടം, ഗ്രൗണ്ട് ഫ്ളോര്‍, ലൈബ്രറി, റീഡിങ് റൂം, 1 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഒല്ലൂര്‍ ഗവ എല്‍ പി എസ് പുതിയ കെട്ടിടം, ഗവ ഫിഷറീസിന്റെ വര്‍ദ്ധിപ്പിച്ച അധികനില, 77 ലക്ഷം ചെലവഴിച്ച് പൂര്‍ത്തിയാക്കിയ കൈപ്പമംഗലം എല്‍ പി എസ് പുതിയ കെട്ടിടം, പെരുവല്ലൂര്‍ സ്കൂള്‍ കിച്ചണ്‍ ബ്ലോക്ക്, 99.9 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചൂണ്ടല്‍-പാറപ്പുറം എല്‍ പി സ്കൂള്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ യഥാക്രമം 3, 2 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഗവ. നോളജ് സെന്റര്‍, ചാലക്കുടി പി എം ജി കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 1.60 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ എസ് സി ഡിപ്പാര്‍ട്ട്മെന്റിനും കീഴിലെ പ്രീ-മെട്രിക് ഹോസ്റ്റല്‍, 5 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഗവ. എഞ്ചിനീയറിങ് കോളേജ് അക്കാദമിക് ബ്ലോക്ക്, 56 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ കുട്ടനെല്ലൂര്‍ ഗവ കോളേജ് സ്റ്റേഡിയം എന്നിവയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.
ഗവ. ഹോസ്പിറ്റലില്‍ 16.50 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, 2 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ലക്ച്ചറര്‍ ഹാള്‍, 3.90 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ വൈറല്‍ റിസര്‍ച്ച് ഡവലപ്പ്മെന്റ് ലബോറട്ടറി, 6.75 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ഇതര ജലവിതരണ സംവിധാനം, തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ 1.30 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച രണ്ടാം നില, 30 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ കിച്ചന് ബ്ലോക്ക്, 25 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പുതുക്കാട്, എറവക്കാട്, സബ് സെന്റര്‍ നിര്‍മ്മാണം, ഒന്നര കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയിലെ ഒ പി ബ്ലോക്ക്, പേ വാര്‍ഡ് എന്നിവ 60 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച് ചാലക്കുടി ബിആര്‍സി തെറാപ്പി യൂണിറ്റി, 1.84 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ സൗന്ദര്യവല്‍ക്കരിച്ച കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ചത്വരം, 25 ലക്ഷം രൂപ വീതം ചെലവഴിച്ച് പൂര്‍ത്തിയാക്കിയ കൊണ്ടാഴി, പാഞ്ഞാള്‍, വെങ്ങാനെല്ലൂര്‍ വില്ലേജ് ഓഫീസ്-സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ 5.86 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍, ചാലക്കുടിയില്‍ 1.95 കോടി രൂപ ചെലവഴിച്ചു പൂര്‍ത്തിയാക്കിയ ഗസ്റ്റ് ഹൗസ് അഡീഷണല്‍ ബ്ലോക്ക് രണ്ടാം നില, 29.25 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഇരിങ്ങാലക്കുട കോടതി സമുച്ചയം തുടങ്ങിയവയും 1000 ദിനാഘോങ്ങളുടെ ഭാഗമായി നാടിന് സമര്‍പ്പിക്കും.
- Log in to post comments