Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഇ.വി.എം-വിവിപാറ്റ് ബോധവത്കരണം 15ന്

2019ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ.വി.എം മെഷീനുകളുടെ പ്രവർത്തനം സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനും ബോധവത്കരണത്തിനുമായുള്ള പര്യടനം ഫെബ്രുവരി 15ന് കണ്ണൂർ മണ്ഡലത്തിലെ പോളിംഗ് ലൊക്കേഷനുകളിൽ നടക്കും. 

രാവിലെ ഒമ്പത് മണി: ചൊവ്വ നഴ്‌സറി എൽ.പി സ്‌കൂൾ പാതിരിപ്പറമ്പ്, കണ്ണൂർ എസ്.എൻ കോളജ്, മുണ്ടയാട് ഈസ്റ്റ് യു.പി സ്‌കൂൾ. 11.30 കിഴുത്തള്ളി ഈസ്റ്റ് യു.പി സ്‌കൂൾ, വാണിവിലാസം എയ്ഡഡ് യു.പി സ്‌കൂൾ, എളയാവൂർ സൗത്ത് എൽ.പി സ്‌കൂൾ. 2.30: ഗവ. എൽ.പി സ്‌കൂൾ ചൊവ്വ, ധർമ്മോദയം എൽ.പി സ്‌കൂൾ.

 

ഹർത്താൽ അതിക്രമം: സൗജന്യ നിയമസഹായം

ഹർത്താലിൽ അതിക്രമം നേരിട്ടവർക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ/താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.  സംസ്ഥാനത്തെ നിയമസേവന കേന്ദ്രങ്ങൾ മുഖേന ലോക് അദാലത്തുകളിലൂടെയും 1987ലെ നിയമ സേവന അതോറിറ്റി ആക്ട്, വകുപ്പ് 12നും 13നും വിധേയമായാണ് സൗജന്യ നിയമസഹായം നൽകുന്നത്.

 

വാക് ഇൻ ഇന്റർവ്യൂ 18 ന്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ഡെന്റൽ സർജൻ, ബയോമെഡിക്കൽ എഞ്ചിനീയർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.  താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഫെബ്രുവരി 18 ന് രാവിലെ പത്തിന് മുമ്പായി ജില്ലാ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കണം. സ്റ്റൈപ്പന്റ് നൽകാതെ മൂന്ന് മാസത്തേക്കാണ് നിയമനം. ഫോൺ: 0497 2709920.

 

ബോധവൽക്കരണ അദാലത്ത്

കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ച്  ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഫെബ്രുവരി 27 ന് അദാലത്തും സെമിനാറും നടത്തുന്നു.  ജില്ലയിൽ അദാലത്തിൽ ബോർഡിന്റെ അംഗത്വം, അംശദായ അടവ്, പെൻഷൻ, ബോർഡ് നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് പ്രവാസികൾക്കുള്ള പരാതികൾ ഫെബ്രുവരി 22 നകം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ, പ്രവാസി വെൽഫയർ ബോർഡ് മേഖല ഓഫീസ്, സാമൂതിരി സ്‌ക്വയർ, ഒന്നാംനില, ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.    കവറിനു പുറത്ത് പ്രവാസി ക്ഷേമ ബോർഡ്  അദാലത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം.    പരാതികൾ kkd.office@pravasiwelfarefund.org ലേക്കും അയക്കാം.  ഫോൺ: 0495 2304604.

 

അച്ചാർ, പപ്പടം നിർമ്മാണ സൗജന്യ പരിശീലനം  

കണ്ണൂർ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കറി മസാല പൗഡർ, അച്ചാർ, പപ്പടം നിർമ്മാണ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26ന് ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും മാഹിയിലെയും 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, എന്നിവ കാണിച്ച ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കാഞ്ഞിരങ്ങാട് പി.ഒ, കണ്ണൂർ 670142 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ബി പി എൽ വിഭാഗത്തിൽ പെട്ടവർക്കും താമസിച്ചു പഠിക്കാൻ താൽപര്യപ്പെടുന്നവർക്കും മുൻഗണന. ഇന്റർവ്യൂ ഫെബ്രുവരി 23ന്. ഓൺലൈനായി അപേക്ഷിക്കാൻ സന്ദർശിക്കുക www.rudset.com. ഫോൺ: 0460 2226573/9496611644. 

 

വൈദ്യുതി മുടങ്ങും

കരിമ്പം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുറ്റ്യേരി, വെള്ളാവ്, തലോറ, നെല്ലിപ്പറമ്പ്, പുഷ്പഗിരി,  അരിക്കളം, ചെനയന്നൂർ, മാവിച്ചേരി, വടക്കേമൂല, കാഞ്ഞിരങ്ങാട്, പൂമംഗലം, മഴൂർ ഭാഗങ്ങളിൽ നാള(ഫെബ്രുവരി 15) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണാങ്കുഴി, കുന്നിനുകിഴക്ക്, ചെറാട്ട്, സംസ്‌കൃത യൂണിവേഴ്‌സിറ്റി ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 15) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുനിയങ്കോട്, കൈതപ്രം, ഭാസ്‌കര, ചെറുവിച്ചേരി, ഭൂദാനം, കണ്ടോന്താർ, വണ്ണാത്തിക്കടവ് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 15) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

മന്ത്രി എ കെ ശശീന്ദ്രൻ 18 ന് ജില്ലയിൽ

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഫെബ്രുവരി 18 ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.  രാവിലെ 8.30 - മാട്ടൂൽ-അഴീക്കൽ ബോട്ട് സർവീസ് ഉദ്ഘാടനം പറശ്ശിനിക്കടവ് ബോട്ട്‌ജെട്ടി, 3 മണി -  നവീകരിച്ച ആർ ടി ഓഫീസ് ഉദ്ഘാടനം തലശ്ശേരി, അഞ്ച് മണി - തലശ്ശേരി ബോട്ട്‌ജെട്ടി ശിലാസ്ഥാപനം, ഏഴ് മണി - തലശ്ശേരി ജഗന്നാഥ ക്ഷേത്രം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം.

 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഐ ടി ഐ യോടനുബന്ധിച്ച കെട്ടിടത്തിൽ കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 18 ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും.  ഫോൺ: 0497 2835183.

 

തലശ്ശേരി സബ് ആർ ടി ഒ കിൻഫ്ര പാർക്കിലേക്ക് 

തലശ്ശേരി സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ്  നിലവിലെ വാടക കെട്ടിടത്തിൽ നിന്നും ചോനാടത്തെ കിൻഫ്ര പാർക്കിലേക്ക് മാറ്റുന്നു.   ഫെബ്രുവരി 18 ന് ഉദ്ഘാടനത്തിന് മുന്നോടിയായി ഓഫീസ് ഫയലുകളും നെറ്റ് വർക്കുകളും മാറ്റുന്നതിനാൽ ഫെബ്രുവരി 16 മുതൽ 19 വരെ ഓഫീസ് പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെടുന്നതാണ്.    കാലാവധി തീരുന്ന അപേക്ഷകൾ പ്രസ്തുത തീയതികൾക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണമെന്ന് ജോയിന്റ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

 

കൗൺസലർമാരെ നിയമിക്കുന്നു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാർ അടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നു.   എം എ സൈക്കോളജി/എം എസ് ഡബ്ല്യു(സ്റ്റുഡൻസ് കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം).  എം എസ് സി സൈക്കോളജി.  കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന.  പ്രായം 25 നും 45 നും ഇടയിൽ.  താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം അപേക്ഷ  മാർച്ച് അഞ്ചിനകം  ഐ ടി ഡി പി ഓഫീസർക്ക് സമർപ്പിക്കണം.  ഫോൺ: 0497 2700357.

 

ക്വട്ടേഷൻ ക്ഷണിച്ചു

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിലേക്ക് സെറാമിക് ഗ്രീൻ ചോക്ക് ബോർഡ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0490 2346027.

 

എക്‌സൈസ് 19 വാഹനങ്ങൾ ലേലം ചെയ്യുന്നു

കണ്ണൂർ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയ നാല് മോട്ടോർ സൈക്കിൾ, 10 ഓട്ടോറിക്ഷ, നാല് കാർ, ഒരു ഓംനി വാൻ എന്നീ വാഹനങ്ങൾ കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പൊടിക്കുണ്ടിലുള്ള എക്‌സൈസ് സർക്കിൾ ഓഫീസിൽ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  വാഹനങ്ങൾ കേളകം പൊലീസ് സ്റ്റേഷനില#ു#ം, ഇരിട്ടി, ആലക്കോട്, തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ, കണ്ണൂർ എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്.  ഫോൺ:0497 2706698.

 

എം എൽ എ ഫണ്ട്: ഭരണാനുമതിയായി

അഡ്വ. സണ്ണി ജോസഫ് എം എൽ എയുടെ പ്രത്യേക വികസനനിധിയിൽ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ച് പേരാവൂർ ഗ്രാമപഞ്ചായത്തിലെ അരയങ്ങാട്-നായനാർ റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

കെ കെ പവിത്രൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട്

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടായി കെ കെ പവിത്രനെ തെരഞ്ഞെടുത്തു.  വൈസ് പ്രസിഡണ്ടായി എൻ ധീരജ് കുമാർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലേക്കുള്ള ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധിയായി വി കെ സനോജ് എന്നിവരെയും തെരഞ്ഞെടുത്തു.

 

മാറ്റിവെച്ചു

ഫെബ്രുവരി 15, 20 തീയതികളിൽ ഡെപ്യൂട്ടി കലക്ടർ (ഡി.എം ആൻഡ് എൽ.ടി) കലക്ടറേറ്റിൽ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം മാർച്ച് 15, 20 തീയതികളിൽ രാവിലെ 11 മണിയിലേക്ക് മാറ്റി.

 

date