Skip to main content

ഡിഫാം പാർട്ട് രണ്ട് പരീക്ഷ 27 മുതൽ

 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട് രണ്ട് (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 27 മുതൽ നടത്തും.  പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 25ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം.  അതാത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 28ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഴ്‌സ്, തിരുവനന്തപുരം- 11 എന്ന വിലാസത്തിൽ അയക്കണം.  വിശദവിവരങ്ങൾwww.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.

പി.എൻ.എക്സ്. 575/19

date