Post Category
വ്യവസായ മന്ത്രിയുടെ അദാലത്ത് നാളെ
വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ തീരുമാനം എടുക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പങ്കെടുക്കുന്ന അദാലത്ത് നാളെ (ഫെബ്രുവരി 16) ന് രാവിലെ 11.00 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാവ്യവസായ കേന്ദ്രം മുഖേന ലഭിച്ച 111 പരാതികള്‍ മന്ത്രിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. ജില്ലയില്‍ വ്യവസായ വകുപ്പുകളും ബന്ധപ്പെട്ട ലൈന്‍ വകുപ്പുകളും തീരുമാനമെടുക്കേണ്ട വിഷയങ്ങളിലാണ് പരാതികള്‍ പരിഗണിക്കുന്നത്.
date
- Log in to post comments